10 July, 2021
ഇല അട

ആവശ്യമായ സാധനങ്ങൾ
ഉണക്കലരി
ഉപ്പ്
തേങ്ങ
ശർക്കര
കദളിപ്പഴം
ഉണക്കമുന്തിരി
കല്‍ക്കണ്ടം
ഏലക്ക
പാകം ചെയ്യുന്നവിധം
ഉണക്കലരി പൊടിച്ചതില്‍ ആവശ്യത്തിന് ഉപ്പുചേര്‍ത്തു ദോശമാവിനെക്കാള്‍ കുറുകിയ പരുവത്തില്‍ കലക്കിയെടുക്കുക. തേങ്ങയില്‍ ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലക്ക എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മാവില്‍ അല്പം നെയ്യ് ചേര്‍ത്തിളക്കി വാട്ടിയ ഇലയില്‍ കോരിയൊഴിച്ചു പതിയെ ചുറ്റിചെ്ചടുക്കുക. നടുവിലായി തേങ്ങാക്കൂട്ട് രണ്ടു സ്പൂണ്‍ വീതം വച്ച് ഇല രണ്ടായി മടക്കുക. പിന്നീടു മൂലകള്കൂടി മടക്കിയെടുത്ത് അപ്പചെ്ചന്പിന്റെ തട്ടില്‍വച്ചു വേവിച്ചെടുക്കുക.