11 July, 2021
ഉള്ളി തീയൽ

ആവശ്യമായ സാധനങ്ങൾ,
1. ചുവന്ന ഉള്ളി 250 ഗ്രാം
2. പച്ചമുളക് നാല് എണ്ണം
3. തേങ്ങ ചിരകിയത് അര കപ്പ്
4. ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ടീസ്പൂണ്‍
5. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
6. മുളകുപൊടി ഒരു ടീസ്പൂണ്‍
7. ഉലുവപ്പൊടി അര ടീസ്പൂണ്‍
8. കറിവേപ്പില മൂന്ന് തണ്ട്
9. പാചക എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
10. കടുക് ഒരു ടീസ്പൂണ്‍
11. വറ്റല്‍ മുളക് രണ്ട് എണ്ണം
12. ഉപ്പ് ആവശ്യത്തിന്
13. പുളി വെള്ളത്തില്‍ പിഴിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
14. വെള്ളം രണ്ടു കപ്പ്
തയ്യാറാക്കേണ്ട വിധം,
ചീനച്ചട്ടിയില്‍ തേങ്ങ കൊത്തിയരിഞ്ഞത്, ഇഞ്ചി ഇവ ബ്രൗണ്‍ കളറാകുന്നതുവരെ വറുക്കുക. വാങ്ങുന്നതിനുമുന്പ് മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, രണ്ടു തണ്ട് കറിവേപ്പില ഇവ കൂടി ചേര്‍ത്ത് മൂപ്പിച്ചു വാങ്ങുക. ചുവന്ന ഉള്ളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് ചുവന്നുവരുന്നതുവരെ എണ്ണയില്‍ വഴറ്റുക. ഒരു മണ്ച്ചട്ടിയില് രണ്ടു കപ്പ് വെള്ളത്തില്‍ പുളിനീര്, ഉപ്പ്, മിക്സിയില്‍ പൊടിച്ച തേങ്ങ വുറുത്ത പൊടി ഇവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ ഉള്ളി വറുത്തത് ചേര്‍ത്ത് ചാറു കുറുകുന്നതുവരെ തിളപ്പിക്കുക. അടുപ്പില്‍നിന്നും മാറ്റി കടുക് താളിച്ച് കറിവേപ്പില ചേര്‍ക്കുക.