"> കാരറ്റ് ഹൽവ | Malayali Kitchen
HomeRecipes കാരറ്റ് ഹൽവ

കാരറ്റ് ഹൽവ

Posted in : Recipes on by : Sandhya

ചേരുവകൾ…

കാരറ്റ് 1 കിലോ

പഞ്ചസാര 200 ഗ്രാം

പാല്‍ 250 മില്ലി ലിറ്റർ

നെയ്യ് 3 ടേബിള്‍സ്പൂണ്‍

ഏലയ്ക്ക പൊടിച്ചത് കാല്‍ ടീസ്പൂണ്‍

കശുവണ്ടിപ്പരിപ്പ് 8 എണ്ണം

ബദാം 8 എണ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കാരറ്റ് ചേര്‍ത്ത് ചെറുതീയില്‍ മൂടിവച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക.

പത്ത് മിനിറ്റ് കഴിയുമ്പോള്‍ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക.ശേഷം പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോള്‍ ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത നട്‌സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഏലയ്ക്ക പൊടി വിതറാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *