"> മംഗോ കുൽഫി | Malayali Kitchen
HomeRecipes മംഗോ കുൽഫി

മംഗോ കുൽഫി

Posted in : Recipes on by : Sandhya

ചേരുവകൾ,

പഴുത്ത മാങ്ങ – 1

പാൽ – 2 കപ്പ്

ഏലയ്ക്കാ പൊടിച്ചത്

കണ്ടൻസ്ഡ് മിൽക്ക്

ബദാം പൊടിച്ചത്

ഫ്രഷ് ക്രീം – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം,

ഒരു പാത്രത്തില്‍ പാല്‍, കണ്ടെന്‍സ്ഡ് മില്‍ക്, പാല്‍പ്പൊടി, പഞ്ചസാര എന്നിവ ഒന്നിച്ചു കലര്‍ത്തുക. ഇത് കുറഞ്ഞ ചൂടില്‍ അല്‍പനേരം തിളപ്പിക്കണം. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. തീ കെടുത്തി ഇത് ചൂടാറാന്‍ വയ്ക്കുക.പാല്‍ മിശ്രിതം ചൂടാറി കഴിഞ്ഞാല്‍ ഇതിലേക്ക് മാംഗോ പള്‍പ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് കുള്‍ഫി മോള്‍ഡിലൊഴിച്ചു വയ്ക്കണം. ഫ്രീസറില്‍ വച്ചു തണുപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *