"> മുട്ട ബജി | Malayali Kitchen
HomeRecipes മുട്ട ബജി

മുട്ട ബജി

Posted in : Recipes on by : Sandhya

ആവശ്യമായ സാധനങ്ങള്‍

പുഴുങ്ങിയ മുട്ട: രണ്ടായി മുറിച്ചത്

കടലമാവ് : ഒരു കപ്പ്

മുളകുപൊടി: ഒരു സ്പൂണ്‍

ബേക്കിങ് സോഡ: ഒരു നുള്ള്

കായം: ഒരു നുള്ള്

വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. കൂട്ട് അയഞ്ഞുപോവരുത്. മുറിച്ചുവെച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. മുട്ട ബജി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *