14 July, 2021
ചൗവ്വരി പായസം

ചവ്വരി – 1 cup
തേങ്ങയുടെ ഒന്നാംപാൽ – 1cup
തേങ്ങയുടെ രണ്ടാംപാൽ – 1cup
പാൽ – 1/2cup
പഞ്ചസാര – 3/4cup
ഏലക്ക – 3എണ്ണം
തേങ്ങാക്കൊത്തു – 1/4cup
ബദാം – 10എണ്ണം ചെറുതായി അരിഞ്ഞതു
കശുവണ്ടി – 7എണ്ണം
ഉണക്കമുന്തിരി – 10എണ്ണം
നെയ്യ്
തയ്യാറാക്കുന്ന വിധം,
ചവ്വരി കഴുകി ഒരു 10 മിനിട്ട് വെള്ളത്തിൽ കുതിർക്കുക. ഒരു കപ്പ് വെള്ളത്തിൽ ഈ ചവ്വരി കുക്കറിൽ 2 വിസില്‍ വരുന്ന വരെ വേവിക്കണം .. ഇനി പ്രഷർ പോയ ശേഷം ഇതിലേക്ക് രണ്ടാംപാൽ ഒഴിച്ച് തിളപ്പിക്കുക.. ഇനി ഏലക്ക ചതച്ചു ചേർക്കുക പഞ്ചസാര ചേർക്കുക (മധുരം അനുസരിച്ചു ). ഇനി ഒന്നാം പാൽ ചേർത്ത് ഇളക്കുക.. തിളച്ചു വരുമ്പോൾ പാൽ ചേർത്ത് തിളക്കുമ്പോ ഫ്ളയിം ഓഫ് ചെയ്യുക.. അല്പം നെയ്യിൽ തേങ്ങകൊത്തു നട്ട്സ് എന്നിവ വറുത്തു പായസത്തിൽ ചേർക്കുക.. പായസം റെഡി