14 July, 2021
ഉണ്ണിയപ്പം

ചേരുവകള്‍:
അരിപ്പൊടി – 300 ഗ്രാം
മൈദ – 200 ഗ്രാം
റവ – 100 ഗ്രാം
ശര്‍ക്കര – 500 ഗ്രാം
പാളയംകോടന് പഴം – 2
തേങ്ങാക്കൊത്ത് – കുറച്ച്
എള്ള് – 1/4 കപ്പ്
ഏലയ്ക്കാപ്പൊടി – 3 സ്പൂണ്‍
എണ്ണ – വറുക്കാന്‍ പാകത്തിന്
നെയ്യ് – 2 ടീസ്പൂണ്‍
പാകം ചെയ്യുന്നവിധം:
ശര്‍ക്കര ചൂടുവെള്ളം ചേര്‍ത്ത് പാനീയമാക്കണം. അത് അരിച്ചുമാറ്റി വയ്ക്കണം. എന്നിട്ട് അരിപ്പൊടിയില്‍ പഴം ചേര്‍ത്ത് നന്നായി കുഴയ്ക്കണം. നെയ്യ് ചൂടാക്കി അതില്‍ തേങ്ങാക്കൊത്തും എള്ളും വറുത്തെടുക്കണം. അതും ഏലയ്ക്കാപ്പൊടിയും അരിമാവിലേക്ക് ചേര്‍ക്കുക. അതിലേക്ക് റവ, മൈദ എന്നിവയും ചേര്‍ത്ത് അല്പം വെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കണം (വെള്ളം കൂടിപ്പോകരുത്). നന്നായി മയപ്പെടുത്തിയ മാവ് നാല് മണിക്കൂര്‍ മാറ്റി വയ്ക്കുക. അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് മാവ് ഒഴിക്കുക. നന്നായി മൂത്തതിനുശേഷം കോരിയെടുക്കുക.