15 July, 2021
കൊഞ്ച് തീയൽ

ചേരുവകള്‍
കൊഞ്ച് ( ചെമ്മീൻ ) _അര കിലോ
ചെറിയ ഉള്ളി – 25 – 30
പച്ചമുളക് – 2
തക്കാളി – 1
മുരിങ്ങക്ക – 1
കറിവേപ്പില
കുരുമുളക് ചതച്ചത് – 4 – 5എണ്ണം
മുളക് പൊടി – 2 സ്പൂൺ (എരിവ് അനുസരിച്ച് മാറ്റം വരുത്താം )
മല്ലി പൊടി – ഒന്നേകാൽ സ്പൂൺ
മഞ്ഞൾപൊടി – അര സ്പൂൺ
ഉലുവ പൊടി -കാല് സ്പൂൺ
വാളന്‍ പുളി – ആവശ്യത്തിന്
തേങ്ങ -അര -മുക്കാല്‍ മുറി
വെള്ളം
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം :
ഒരു ചുവടു കട്ടിയുള്ള പാത്രംഅടുപ്പത്ത് വച്ച് ചൂടാകുമ്പോൾ തേങ്ങ ഇട്ട് വറുക്കുക.ഒരു സ്പൂൺ എണ്ണ ഒഴിച്ച് വറുത്താൽ വേഗം മൂത്ത് കിട്ടും കരിയാതെ വേണം മൊരിക്കാൻ.നല്ല പോലെ മൂത്ത് കഴിഞ്ഞ് മഞ്ഞൾ പൊടി ,മുളക് പൊടി ,ഉലുവ പൊടി ,മല്ലി പൊടി ചതച്ച കുരുമുളക് പൊടി എന്നിവ ചേർത്ത് കരിയാതെ ചെറു തീയില്‍ വച്ച് ഇളക്കുക .പൊടി എല്ലാം തേങ്ങയിൽ പിടിച്ച് കഴിഞ്ഞ് തീ ഓഫ് ചെയ്യാം തണുത്ത ശേഷി നന്നായി അരച്ചെടുക്കുക.
ഒരു ചട്ടിയിൽഎണ്ണ ഒഴിച്ച് ചൂടാകുബോള്‍ നീളത്തിൽ അരിഞ്ഞ ചെറിയ ഉള്ളി ,പച്ചമുളക് കറിവേപ്പില എന്നിവ ചെർത്ത് നന്നായി വഴറ്റുക .ഉള്ളി നല്ല പോലെ മൊരിഞ്ഞു വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക നീളത്തിൽ അരിഞ്ഞ് രണ്ടായി കീറിയ മുരിങ്ങക്ക കൂടെ ചേർത്ത് വഴറ്റുക .തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ വൃത്തിയാക്കി വച്ച കൊഞ്ച് ചേർക്കുക .നന്നായി വഴറ്റുക അരച്ച് വച്ച അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക .