15 July, 2021
നെയ്പ്പായസം

ചേരുവകള്‍:
ഉണക്കലരി -അര കിലോ
ശര്‍ക്കര -1 കിലോ
കൊട്ടത്തേങ്ങ -ഒരു മുറി
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി -50 ഗ്രാം വീതം
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
250 ഗ്രാം നാടന്‍ ഉണങ്ങലരി അരലിറ്റര്‍ വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവായി എന്നുകണ്ടാല്‍ ഒരു കിലോഗ്രാം കറുത്ത ശര്‍ക്കര ഇട്ടു വറ്റിത്തീരുമ്പോള്‍ ഒരു കുഴിയല്‍ നെയ് ചേര്‍ത്ത് വരട്ടി വാങ്ങിവെക്കുക. 20 ഗ്രാം നെയ്യും കുരുവില്ലാത്ത മുന്തിരിങ്ങ 50 ഗ്രാം, 20 ഗ്രാം കല്‍ക്കണ്ടവും അര കുഴിയല്‍ തേനും 5 ഗ്രാം ഏലത്തരിയും മേല്പറഞ്ഞതില് ഇട്ടു ഇളക്കി യോജിപ്പിക്കുക.