15 July, 2021
പീച്ചിങ്ങ തോരൻ

ചേരുവകള്‍:
പീച്ചിങ്ങ -500 ഗ്രാം
മഞ്ഞള്‍പൊടി -അര ടീ.സ്പൂണ്‍
വെളുത്തുള്ളി -6 അല്ലി
പച്ചമുളക് -5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
തേങ്ങ ചിരകിയത് -അര മുറി
കറിവേപ്പില -നാല് തണ്ട്
വറ്റല്‍മുളക് -3 എണ്ണം
ഉപ്പ് -പാകത്തിന്
എണ്ണ -പാകത്തിന്
തയാറാക്കുന്ന വിധം:
ചെറുതായി നുറുക്കിയ പീച്ചിങ്ങ ഉപ്പ്, മഞ്ഞള്‍പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് അരകപ്പ് വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വാങ്ങിവെക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ചുചേര്ക്കുക.