"> അരിമുറുക്ക് | Malayali Kitchen
HomeRecipes അരിമുറുക്ക്

അരിമുറുക്ക്

Posted in : Recipes on by : Sandhya

ചേരുവകള്‍

വറുത്ത അരിപ്പൊടി – 1കപ്പ്

ഉഴുന്ന് വറുത്ത് പൊടിച്ചത് – 4 ടേബിൾസ്പൂൺ

എള്ള് – 1/4 ടീസ്പൂൺ

ജീരകം – 1/4 ടീസ്പൂൺ

മുളക്പൊടി – 1/4 ടീസ്പൂൺ

ബട്ടർ – 1 ടേബിൾസ്പൂൺ

ഉപ്പ് – അവിശ്യത്തിന്

വെള്ളം – കുഴക്കാൻ ആവശ്യത്തിന്

എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ അരിപ്പൊടി, ഉഴുന്ന് പൊടിച്ചത്, മുളകുപൊടി, എള്ള്, ജീരകം, ബട്ടർ എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ച് എടുക്കുക. മുറുക്കിന്റെ ചില്ല് സേവ നാഴിയിൽ ഇട്ട് മാവ്‌ സേവനാഴിയിൽ നിറയ്ക്കുക.മുറുക്ക് ചുറ്റുന്നത് പോലെ വൃത്താകൃതിയിൽ പിഴിഞ്ഞെടുക്കുക. അതിന് ശേഷം തിളച്ച എണ്ണയിൽ ഇട്ട് രണ്ട് വശവും സ്വർണ്ണ നിറത്തിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *