16 July, 2021
സ്വീറ്റ് ലെസ്സി

ചേരുവകൾ
കട്ടിയുള്ള തൈര് – രണ്ട് കപ്പ്
രണ്ട് കപ്പ് തണുത്ത പാല് – അര കപ്പ്
തണുത്ത വെള്ളം – കാൽകപ്പ്
പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടിച്ചത് – ഒരു ടീസ്പൂണ്‍
പനിനീര്- കാൽ ടിസ്പൂണ്‍
ഐസ് ക്യൂബ് ഏഴോ എട്ടോ
അൽപം നുറുക്കിയ ബാദാമും അണ്ടിപ്പരിപ്പും
തയ്യാറാക്കുന്ന വിധം
ഒരു ബൌളിലേക്ക് തൈര് ഒഴിക്കുക, തുടർന്ന് എടുത്തുവച്ച തണുത്ത പാലും തണുത്ത വെൾലവും ചേർത്ത് കുമിളകൾ വരതെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലക്കാപൊടിയും പനിനീരും ചേർക്കുല. പൊടിച്ച പഞ്ചസാരയാണെങ്കിൽ പെട്ടന്ന അലിഞ്ഞ് ചേരും. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇട്ട് ബൌൾ അടച്ച് നന്നായി കുലുക്കുക.
തുടർന്ന് തയ്യാറാക്കിയ മിശ്രിതം മിക്സിയുടെ ജാറിലേക്ക് മാറ്റുക. മിക്സിയിൽ മിശ്രിതം നന്നായി അടിച്ച് യോജിപ്പിക്കുക. ഇപ്പോൾ സ്വീറ്റ് ലെസ്സി തയ്യാറായിക്കഴിഞ്ഞു. ഗ്ലാസിലേക്ക് മാറ്റിയ ശേഷം ഇതിൽ കഷ്ണങ്ങളാക്കി നുറുക്കി വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും ചേർക്കാം.