16 July, 2021
വഴുതനങ്ങ ഫ്രൈ

ആവശ്യമായ സാധനങ്ങൾ
വഴുതനങ്ങ-1
മഞ്ഞള്‍പ്പൊടി
മുളകുപൊടി
കടലമാവ്
റവ
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം,
വഴുതനങ്ങ കഴുകിത്തുടച്ച് വട്ടത്തില്‍ കനം കുറച്ച് അരിയുക.ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഈ മിശ്രിതത്തില്‍ വഴുതനങ്ങ നല്ലപോലെ പുരട്ടിയെടുക്കുക. ഇരുവശങ്ങളിലും ഇത് നല്ലപോലെ പുരളണം.കടലമാവ്, റവ എന്നിവ കൂട്ടിക്കലര്‍ത്തുക. വെള്ളം ചേര്‍ക്കരുത്.വഴുതനങ്ങ കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കാം.എണ്ണയില്‍ മുക്കി വറുക്കാന്‍ താല്പര്യമില്ലെങ്കില് ഒരു പാനില്‍ അല്പം എണ്ണയൊഴിച്ച് വഴുതനങ്ങാ കഷ്ണങ്ങള്‍ ഇരുവശവും മറിച്ചിട്ട് വറുത്തെടുക്കാം.ഇരുവശവും മൊരിയുന്നതു വരെ വറുക്കുക.