17 July, 2021

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍പ്പൊടി – 2 കപ്പ്
പാല് – 1/2 കപ്പ്, 2 ടീസ്പൂണ്‍
പൊടിച്ച പഞ്ചസാര – 1/2 കപ്പ്
ഏലയ്ക്ക – 4 എണ്ണം
നെയ്യ് – 3 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ബദാം – അലങ്കാരത്തിന്
പിസ്ത- അലങ്കാരത്തിന്
തയാറാക്കുന്ന വിധം
ആദ്യം പാല്‍പ്പൊടിയിലേക്ക് പാല് ചേര്‍ത്ത് കട്ടിയില്ലാതെ മിക്സ് ചെയ്തെടുക്കുക. പാല് കുറവാണെന്ന് തോന്നിയാല്‍ രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ത്ത് ലയിപ്പിച്ചെടുക്കുക. ഇത് മാറ്റിവയ്ക്കുക. അതിനു ശേഷം പഞ്ചസാരയും ഏലയ്ക്കയും മിക്സിയില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാന്‍ സ്റ്റൗവില്‍ വച്ച് 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുന്നതിനു മുമ്പു തന്നെ അതിലേക്ക് പാലും പാല്‍പ്പൊടിയും മിശ്രിതമാക്കി വച്ചത് ചേര്‍ക്കുക. മീഡിയം തീയില്‍ വച്ച് ഇത് നന്നായി ഇളക്കുക. പാല്‍പ്പൊടി പെട്ടെന്ന് അടിക്കുപിടിക്കുന്നതിനാല് ഇളക്കിക്കൊണ്ടിരിക്കുക. 4 മിനിറ്റ് നേരം മിക്സ് ചെയ്താല്‍ കട്ടിയായി വരുന്നത് കാണാം. അതിലേക്ക് പ്ഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മീഡിയം തീയില്‍ വച്ച് ഒരു 15 മിനിട്ട് കൂടി നന്നായി ഇളക്കുക. പാകത്തിന് കട്ടിയായി ഉരുട്ടിയെടുക്കാന്‍ പറ്റുന്ന രീതിയില്‍ ആയശേഷം തീ ഓഫ് ചെയ്യുക. ഈ മിശ്രിതം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് തണുത്ത ശേഷം പേഡയുടെ ആകൃതിയില്‍ ഇത് ഉരുട്ടുയെടുക്കുക. അതിനു മുകളിലായി പിസ്തയോ ബദാമോ വച്ച് നിങ്ങള്‍ക്കിത് കഴിക്കാവുന്നതാണ്.