"> വെട്ട് കേക്ക് | Malayali Kitchen
HomeRecipes വെട്ട് കേക്ക്

വെട്ട് കേക്ക്

Posted in : Recipes on by : Sandhya

ചേരുവകൾ

മൈദ 2 കപ്പ്

മുട്ട 2 എണ്ണം

പഞ്ചസാര മുക്കാൽ കപ്പ്

ഉപ്പ് ഒരു നുള്ള്

ബേക്കിംഗ് സോഡാ മുക്കാൽ ടീസ്പൂൺ

ഏലയ്ക്ക 5 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാരയും ഏലയ്ക്കായും ഒരുമിച്ച് പൊടിച്ചെടുക്കാം. ശേഷം രണ്ട് മുട്ട മിക്സിയിൽ അടിച്ചെടുക്കുക. ഇനി മുട്ടയും പഞ്ചസാരയും ഉപ്പും ബേക്കിംഗ് പൗഡറും യോജിപ്പിച്ചെടുക്കുക. ശേഷം മൈദ അല്പം അല്പമായി ചേർത്ത് ചപ്പാത്തി മാവ് പോലെ ആക്കിയെടുക്കാം . ഒട്ടും വെള്ളം ചേർക്കരുത്. ഇനി ഇത് ഒരു മണിക്കൂർ വച്ചതിന് ശേഷം വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *