20 July, 2021
പപ്പട തോരൻ

ചേരുവകള്‍
പപ്പടം -15 എണ്ണം
തേങ്ങ -അര മുറി
മുളക്പൊടി -ഒരു ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ചെറുതായരിഞ്ഞത് – മൂന്ന് എണ്ണം
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടുപ്പില്‍ ചീനച്ചട്ടി വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളി വഴറ്റുക. ഇതിനുശേഷം മുളക്പൊടിയിട്ട് മൂത്ത് വരുമ്പോള്‍ തേങ്ങ ചേര്‍ക്കുക. പപ്പടത്തില്‍ ഉപ്പ് ഉള്ളത് കൊണ്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്താല്‍ മതി. ചെറിയ തീയില്‍ തേങ്ങ മൂത്ത് വരുമ്പോള്‍ പപ്പടം വറുത്തത് പൊടിച്ചിടുക. കറിവേപ്പില കൂടി ഇട്ട് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി ചൂടോടു കൂടി ഉപയോഗിക്കാം. അപ്പത്തിന്റെ കൂടെ കഴിക്കാം.