"> വെജിറ്റബിൾ കട്‌ലറ്റ്‌ | Malayali Kitchen
HomeRecipes വെജിറ്റബിൾ കട്‌ലറ്റ്‌

വെജിറ്റബിൾ കട്‌ലറ്റ്‌

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങൾ

ഉരുളകിഴങ്ങ്

ഗ്രീൻപീസ്

ബീൻസ്

ക്യാരറ്റ്

ബീറ്റ്റൂട്ട്

ഉപ്പ് ആവശ്യത്തിന്

സവാള

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

മല്ലിയില

മഞ്ഞൾ പൊടി

മുളകുപൊടി

കുരുമുളകുപൊടി

മല്ലിപൊടി

ഗരം മസാല

എണ്ണ

കോൺ ഫ്ലോർ

ബ്രെഡ് പൊടി

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടായശേഷം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്കു ഉരുളക്കിഴങ്ങോഴികെ ബാക്കിയുള്ള എല്ലാ പച്ചക്കറികളും ചേർത്ത് യോജിപ്പിക്കുക.അതിലേക്കു മഞ്ഞൾപൊടി കുരുമുളകുപൊടി മുളകുപൊടി ഗരംമസാല ആവശ്യത്തിന് ഉപ്പ് മല്ലിയില ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഒരു ബൗളിൽ സ്മാഷ് ചെയ്ത പൊട്ടറ്റോ എടുത്തു ഈ മിക്സ് അതിലേക്കു ചേർത്ത് കൈ കൊണ്ട് നന്നായി ചേർത്ത് എടുക്കുക.കോൺഫ്‌ളോറിൽ കുറച്ചു വെള്ളം ഒഴിച്ച് ലൂസാക്കി കലക്കി എടുത്തു ഇഷ്ടമുള്ള രൂപത്തിലാക്കിയ ഉരുളകൾ അതിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *