"> കോളിഫ്ലവര്‍ തോരന്‍ | Malayali Kitchen
HomeRecipes കോളിഫ്ലവര്‍ തോരന്‍

കോളിഫ്ലവര്‍ തോരന്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

ചെറുതായി അടര്‍ത്തി അരിഞ്ഞെടുത്ത കോളിഫ്ലവര്‍ – 2 കപ്പ്

പച്ചമുളക് അരിഞ്ഞത് – 5 എണ്ണം

സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ്

ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ വീതം

ജീരകം – 1 ടീ സ്പൂണ്‍

തേങ്ങ തിരുമ്മിയത് – 1 ½ കപ്പ്

മഞ്ഞള്‍പൊടി – ¼ ടീ സ്പൂണ്‍

കറിമസാലപൊടി – ¼ ടീ സ്പൂണ്‍

ഉഴുന്നു പരിപ്പ് – 1 ടീ സ്പൂണ്‍

കടലപരിപ്പ് – 1 ടീ സ്പൂണ്‍

കടുക് – 1 ടീ സ്പൂണ്‍

വറ്റല്‍മുളക് – 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കറിവേപ്പില, വറ്റല്‍മുളക്, ഉഴുന്നു പരിപ്പ്, കടലപരിപ്പ് എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. . ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് അരിഞ്ഞ കോളിഫ്ലവര്‍, മഞ്ഞള്‍പൊടി, മസാലപൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, ചെറുതായി അരച്ച തേങ്ങ, ജീരകം, കറിവേപ്പില, എന്നിവ ചേര്‍ത്ത് 5 മിനിട്ട് മൂടി വേവിക്കുക. വെള്ളം മുഴുവന്‍ തോര്‍ന്നു കഴിയുമ്പോള്‍ നല്ലതുപോലെ ചിക്കിയോജിപ്പിച്ച് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *