21 July, 2021
മുന്തിരികൊത്ത്

ചേരുവകള്‍
മുഴുവന്‍ പച്ചപയര്‍ – ½ കപ്പ്
ശര്‍ക്കര – ½ കപ്പ്
ചിരകിയ തേങ്ങ – ½ കപ്പ്
ഏലക്കായ് – 2 എണ്ണം
വറുക്കാനാവശ്യമായ എണ്ണ
അരിപൊടി (വറുത്തുപൊടിച്ചത്) – ½ കപ്പ്
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ ശര്‍ക്കര കുതിര്‍ത്ത് അടുപ്പത്ത് വച്ച് പാനിയാക്കി അരിച്ചെടുക്കുക. പച്ചപയര്‍ ചീനച്ചട്ടിയില്‍ സ്വര്‍ണ്ണ നിറമാകുന്നതുവരെ വറുത്ത് തണുപ്പിച്ച് റവ പരുവത്തില്‍ പൊടിച്ചു വയ്ക്കുക. അതുപോലെ ചിരകിയ തേങ്ങയും വറുത്തു കോരുക. ഈ രണ്ടു മിശ്രിതങ്ങളും ഒന്നിച്ചാക്കുക. ശര്‍ക്കര പാനിയെ അടുപ്പത്തുവച്ച് തേനിന്റെ പരുവമാകുമ്പോള്‍ മാറ്റിവച്ച പയര്‍ തേങ്ങ മിശ്രിതത്തിലേക്ക് ഒഴിക്കുക. നല്ലപോലെ കുഴച്ചെടുക്കുക. ഇതില്‍ ഏലക്കായ് പൊടി, ചേര്‍ക്കുക. വേറൊരു പാത്രത്തില്‍ അരിപൊടിയില്‍ മഞ്ഞള്‍പൊടി ഉപ്പ് ചേര്‍ത്ത് നേര്‍മ്മയായി വെള്ളം ഉപയോഗിച്ച് കലക്കി വയ്ക്കുക. കുഴച്ചുവച്ച മിശ്രിതം ചെറിയ ഉരുളകളാക്കി വയ്ക്കുക. അടുപ്പത്ത് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഓരോ ഉരുളയും എടുത്ത് അരിമാവില്‍ മുക്കി നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരുക. വളരെ സ്വാദിഷ്ടമായ മുന്തിരികൊത്ത് തയ്യാര്‍.