21 July, 2021
കേസരി

ചേരുവകള്‍
ബോംബെ റവ – 1 കപ്പ്
നെയ്യ് – ¾ കപ്പ്
തിളച്ച വെള്ളം – 2 കപ്പ്
മഞ്ഞകളര്‍ ഒരു നുള്ള്
പഞ്ചസാര – ½ കപ്പ്
പാല് – 2 ടീസ്പൂണ്‍
ഏലക്കായ് പൊടി – ¼ ടീസ്പൂണ്‍
കശുവണ്ടി പരിപ്പ് – ½ കപ്പ്
ഉണക്ക മുന്തിരി – ¼ കപ്പ്
തയ്യാറാക്കുന്ന വിധം
നെയ്യൊഴിച്ച് ചീനച്ചട്ടിയില്‍ റവ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഇളക്കികൊണ്ടേയിരിക്കുക. ചെറുതീയില്‍ വേണം ചെയ്യാന്‍. റവ കട്ടിയാകുവാന്‍ തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അപ്പോള്‍ പാലില്‍ മഞ്ഞള്‍പൊടി കലക്കി ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, ഉണക്കമുന്തിരി ചേര്‍ക്കുക. പഞ്ചസാര മുഴുവന്‍ അലിഞ്ഞ് കുറച്ചു ലൂസായിയിരിക്കുന്ന പരുവത്തില്‍ അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. തണുക്കുമ്പോള്‍ ഇത് കട്ടിയായി തീരും. പിന്നെ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്ത് മുന്തിരിയോ അണ്ടിപരിപ്പോ ചെറിയോ കൊണ്ട് അലങ്കരിക്കാം.