22 July, 2021
രസം

ചേരുവകൾ
തക്കാളി തിളച്ച വെള്ളത്തിലിട്ട് തൊലികളഞ്ഞത്: 3 എണ്ണം
വെളുത്തുള്ളി: 10 എണ്ണം
ചുവന്നുള്ളി: 5 എണ്ണം
പച്ചമുളക് നെടുകേ കീറി
അരികളഞ്ഞത്: 3 എണ്ണം
കുരുമുളക്: ഒരു ടീസ്പൂണ്‍
ജീരകം: അര ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്: 3 ടീസ്പൂണ്‍
കടുക്: അര ടീസ്പൂണ്‍
വറ്റല്‍മുളക്: 4 എണ്ണം
കറിവേപ്പില
മഞ്ഞള്‍പ്പൊടി: കാല് ടീസ്പൂണ്‍
മുളകുപൊടി: അര ടീസ്പൂണ്‍
കായപ്പൊടി: അര ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വാളന്‍പുളി: ഒരു നെല്ലിക്ക വലിപ്പത്തില്‍
വെള്ളം: ഒരു കപ്പ്
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
എണ്ണ ചൂടാകുമ്പോള്‍ കടുകും വറ്റല്മുളകുമിടുക. അതിലേക്ക് വെളുത്തുള്ളിയും ചുവന്നുള്ളിയും പച്ചമുളകും ഒരുമിച്ച് ചതച്ചിടുക. തുടര്‍ന്ന് കുരുമുളകും ജീരകവും വെവ്വേറെ പൊടിച്ചിട്ട് കറിവേപ്പിലയും മല്ലിയിലയുംചേര്ത്ത് മൂത്തുകഴിയുമ്പോള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമിട്ട് ആറ്് കഷണങ്ങളാക്കിയ തക്കാളിയും ചേര്‍ത്ത് നല്ല ചൂടില്‍ വഴറ്റുക. അതിലേക്ക് പുളിവെള്ളമൊഴിച്ച് കായവും ഉപ്പുംചേര്‍ത്ത് തിളപ്പിക്കു
ക.