22 July, 2021
ചീര തോരൻ

ചേരുവകൾ
1) ചീര – 1 പിടി
2) തേങ്ങ – 1 കപ്പ്
3) ചെറിയ ഉള്ളി – 6 എണ്ണം
4) പച്ചമുളക് – 3 എണ്ണം
5) കടുക് – 1 ടീസ്പൂണ്
6) കറിവേപ്പില – 2 തണ്ട്
7) ഉപ്പ് – ആവശ്യത്തിന്
8) എണ്ണ – 1 ടേബിൾ സ്പൂണ്
പാകം ചെയ്യുന്ന വിധം
ചീര നന്നായി കഴുകി അരിഞ്ഞെടുക്കുക . പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക . ചീര ഇടുക, ഇതിൽ തേങ്ങയും പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഇട്ട് ഇളക്കി ഉപ്പും ഇടുക. 5 മിനിറ്റ് അടച്ച് വേവിക്കുക . ഒരുപാട് സമയം വേവിക്കേണ്ട ആവശ്യമില്ല .5 മിനിറ്റ് കഴിഞ്ഞ ഉടൻ അടുപ്പിൽ നിന്ന് ഇറക്കാം .