22 July, 2021
ബട്ടൂര

ആവശ്യമുള്ള സാധനങ്ങൾ :
മൈദ-രണ്ടു കപ്പ്
തൈര് – രണ്ടര ടേബിൾ സ്പൂണ്‍
മുട്ട – ഒന്ന്
ബേക്കിംഗ് സോഡ / യീസ്റ്റ് – ഒരു നുള്ള്
പഞ്ചസാര – ഒരു ടേബിൾ സ്പൂണ്‍
ഉപ്പു പാകത്തിന്
എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുട്ട നല്ലത് പോലെ അടിച്ച് പതപ്പിക്കുക. മൈദയും ബാക്കിയുള്ള ചേരുവകളും, അടിച്ച് വെച്ച മുട്ടയും കൂടി ഇളം ചൂടുവെള്ളത്തില്‍ കുഴച്ചു ചപ്പാത്തി പരുവത്തില്‍ രണ്ട് മണിക്കൂര്‍ വയ്ക്കുക . അതിനു ശേഷം ചെറുതായി പരത്തി എണ്ണയില്‍ വറത്ത് കോരുക.