22 July, 2021
കൊഴുക്കട്ട

ചേരുവകള്‍
2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഊറ്റി വച്ച് തരിയില്ലാതെ അരിച്ചെടുത്ത പച്ചരി – 2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തില്‍ 4 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്, എണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ അരിപ്പൊടി ചേര്‍ത്ത് ചൂടോടെ ഇളക്കി യോജിപ്പിക്കുക. ഇതില്‍ ജീരകം, തേങ്ങ ഇവ ചേര്‍ത്ത് നല്ല മയമായി കുഴച്ചെടുക്കുക. തണുത്തശേഷം വെളിച്ചെണ്ണ കൈയില്‍ പുരട്ടി നെല്ലിക്ക വലുപ്പത്തില്‍ ഉരുട്ടി ചെറുതായി ഒന്ന് പ്രസ് ചെയ്ത് അപ്പചെമ്പില്‍ നിരത്തി ആവി കയറ്റി വേവിച്ചെടുക്കാവുന്നതാണ്.