"> ഇഞ്ചിക്കറി | Malayali Kitchen
HomeRecipes ഇഞ്ചിക്കറി

ഇഞ്ചിക്കറി

Posted in : Recipes on by : Sandhya

ചേരുവകള്‍

ഇഞ്ചി ചെറുതായി നുറുക്കിയത് – 1 കപ്പ്

ചെറിയ ഉള്ളി ചെറുതായി നുറുക്കിയത് – ½ കപ്പ്

പച്ചമുളക് ചെറുതായി നുറുക്കിയത് – 4 എണ്ണം

മുളക് പൊടി – 1 ടീ സ്പൂണ്‍

മഞ്ഞള്‍പൊടി – ¼ ടീ സ്പൂണ്‍

മല്ലിപൊടി – 1 ടീ സ്പൂണ്‍

ശര്‍ക്കര- 1 കഷ്ണം

കടുക് – ¼ ടീ സ്പൂണ്‍

വറ്റല്‍ മുളക്- 4 എണ്ണം

പുളി – നാരങ്ങാ വലുപ്പത്തില്‍

കായം- 1 ടീ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ (നല്ലെണ്ണ) – ¼ കപ്പ്

വിനിഗരി – 2 ടീ സ്പൂണ്‍

കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

ചീനിച്ചട്ടിയില് നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ വറുത്തെടുക്കുക. തണുത്തശേഷം മിക്സിയില്‍ ചെറുതായി അരച്ചെടുക്കുക. ബാക്കി എണ്ണയില്‍ കുടുക് താളിച്ച് വറ്റല്‍മുളക് കറിവേപ്പില ഇവ ചേര്‍ക്കുക. വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ കലക്കി പുളി, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് പിഴിഞ്ഞെടുത്ത മിശ്രിതംചീനിച്ചട്ടിയില്‍ ഒഴിക്കുക. നല്ലപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി, ആവശ്യത്തിന് ഉപ്പ്, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *