25 July, 2021
ചക്ക എരിശ്ശേരി

ചേരുവകള്‍
ചക്കകഷണങ്ങള്‍ – 3 കപ്പ്
ചക്കകുരുകഷണങ്ങള് – 1 കപ്പ്
തേങ്ങ ചിരകിയത് – 2 കപ്പ്
ജീരകം – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
കടുക് – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 3 എണ്ണം
തയ്യാറാക്കുന്ന വിധം
കുക്കറില്‍ ചക്ക, ചക്കകുരു കഷ്ണങ്ങള്‍ പൊടി വര്‍ഗ്ഗങ്ങള്‍ ഉപ്പ് , കുറച്ച് വെള്ളം എന്നിവചേര്‍ത്ത് വേവിക്കുക. ഇതില്‍ ഇടത്തരം അയവില്‍ അരച്ച തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് ഇടത്തരം പരുവത്തില്‍ ഇളക്കി യോജിപ്പിച്ച് വാങ്ങുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് കറിയില്‍ ചേര്‍ത്ത് വാങ്ങുക. ചക്ക എരിശ്ശേരി തയ്യാര്‍.