25 July, 2021
പാവയ്ക്ക പൊരിയല്

ചേരുവകള്‍
പാവയ്ക്ക നേര്മ്മയായും വട്ടത്തിലും അരിഞ്ഞ് ഉപ്പുവെള്ളത്തില്‍ – 10 മിനിട്ട്
ഇട്ട് വച്ച് വെള്ളം തോര്‍ത്തിയെടുത്തത് – 2 കപ്പ്
ഒരിഞ്ചു നീളത്തില്‍ ചീകി കനം കുറച്ച് അരിഞ്ഞെടുത്ത തേങ്ങ – ¼ കപ്പ്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇട്ട് കടുക് താളിച്ച് ഇതിലേക്ക് പാവയ്ക്ക ഉപ്പ്, പച്ചമുളക് ഇവയും പിന്നെ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ഇളക്കി മൂടി വേവിക്കുക. അടിയില്‍ പിടിച്ചുപൊകാതെ തീ കുറച്ച് നല്ലതുപോലെ എണ്ണയില്‍ വഴറ്റി മൂപ്പിച്ചെടുക്കുക. അതിനോടൊപ്പം തന്നെ ചീകിയ തേങ്ങയും ചേര്‍ക്കണം. തേങ്ങ നിറം മാറി ഒടിച്ചാല്‍ ഒടിയുന്ന പാകത്തില്‍ വാങ്ങി ഉപയോഗിക്കാം.