25 July, 2021
വട്ടയപ്പം

ചേരുവകള്‍
പച്ചരി – 2 കപ്പ്
ചിരകിയ തേങ്ങ – 1 കപ്പ്
ചോറ് – ½ കപ്പ്
സോഡാപൊടി – ¼ ടീസ്പൂണ്‍
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
ഏലക്കായ് പൊടി – ¼ ടീസ്പൂണ്‍
അണ്ടിപരിപ്പ്, കിസ്മിസ് – 3 ടീസ്പൂണ്‍ വീതം
തയ്യാറാക്കുന്ന വിധം
അരി 4-5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ പഞ്ചസാര, യീസ്റ്റ് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. അരി, തേങ്ങ, നല്ലപോലെ അരച്ചെടുക്കണം. ചോറുകൂടി ചേര്‍ക്കണം. പൊങ്ങിയ യീസ്റ്റും ഉപ്പും ചേര്‍ക്കുക. രാത്രിമുഴുവന്‍ മാവ് പൊങ്ങാനായി വയ്ക്കുക. രാവിലെ ഈ മാവില്‍ സോഡാപൊടിയും പഞ്ചസാരയും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, കിസ്മിസ് , ഏലക്കായ് പൊടി ചേര്‍ക്കുക. ഈ മാവിനെ ഒരു നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് അപ്പചെമ്പില്‍ വച്ച് ആവി കയറ്റുക. നല്ലപോലെ വെന്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാവുന്നതാണ്.