27 July, 2021
ബീറ്റ്റൂട്ട് തോരൻ

ചേരുവകൾ
ബീറ്റ്റൂട്ട് – 2 മീഡിയം സൈസ്
തേങ്ങാ ചിരകിയത് -1 കപ്പ്
സവാള – 1 വലുത്
പച്ചമുളക് – 3
മഞ്ഞൾ പൊടി – 1/4 സ്പൂൺ
കറിവേപ്പില-1 തണ്ട്
കടുക് – ആവിശ്യത്തിന്
ഉപ്പ് – ആവിശ്യത്തിന്
വെളിച്ചെണ്ണ – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ,സവാള രണ്ടും പൊടിയായി അരിയുക. അരിഞ്ഞു വെച്ചതിലേക്ക് തേങ്ങാ ചിരകിയത് ,നീളത്തിൽ അരിഞ്ഞ പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചയ്യുക.സ്റ്റവ്ൽ പാൻ വെച്ച് ചുടായതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ,കറിവേപ്പില ചേർക്കുക,മിക്സ് ചെയ്തു വെച്ചിരിക്കുന്നു കൂട്ട് ചേർത്ത് ഇളക്കുക.ആവിശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ വേവിക്കുക. വെള്ളം പറ്റിയതിനു ശേഷം സെർവിങ് ഡിഷിൽ മാറ്റുക.ബീറ്റ്റൂട്ട് തോരൻ തയ്യാർ.