27 July, 2021
ബ്രഡ് ടോസ്റ്റ്

ചേരുവകൾ
വൈറ്റ് ബ്രഡ് – 5 പീസ്
പാൽ – 1/2 ഗ്ലാസ്
മുട്ട – 1
പഞ്ചസാര – 2 സ്പൂൺ
വാനില എസ്സൻസ് – 3 ഡ്രോപ്സ്
നെയ്യ്/ബട്ടർ – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
വളരെ എളുപ്പത്തിൽ ബ്രഡ് ടോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഒരു പാത്രത്തിൽ മുട്ട നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക.വാനില എസ്സൻസ് ചേർത്ത് മിക്സ് ചയ്തു വെക്കുക.പാൻ ചൂടാക്കുക.ബ്രഡ് മിക്സിൽ മുക്കി പാനിൽ രണ്ടു സൈഡ് ടോസ്റ് ചയ്ത് എടുക്കുക.ബട്ടർ/നെയ്യ് ബ്രഡ് ടോസ്റ്റിൽ പുരട്ടി കൊടുക്കുക.