27 July, 2021
പുളിശ്ശേരി

ചേരുവകൾ
തൈര് – ഒരു പാക്കറ്റ്
ചുവന്നുള്ളി – 1-2 എണ്ണം ചെറുതായി അരിയുക
വെളുത്തുള്ളി – 5-6 എണ്ണം ചെറുതായി അരിയുക
ഇഞ്ചി – ഒരു ചെറിയ കഷ്ണം ചെറുതായി അരിയുക
ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
ഉലുവ പൊടിച്ചത് – ചെറിയ സ്പൂണിന് അര സ്പൂൺ
മഞ്ഞൾപ്പൊടി
മുളകുപൊടി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
കടുക് – ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി നന്നായി ചൂടാക്കുക ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ ചൂടായതിനു ശേഷം കടുക് ചേർക്കുക.കടുക് പൊട്ടി തുടങ്ങുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന ചുമന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി ,ഒരു തണ്ട് കറിവേപ്പില ചേർത്ത് മൂപ്പിക്കുക. മൂത്തതിനു ശേഷം സ്റ്റൗ കുറക്കുക.ആവശ്യത്തിനു മഞ്ഞൾപ്പൊടി,മുളകുപൊടി,ചേർക്കുക. അടിച്ചു വച്ചിരിക്കുന്ന തൈര് ചേർക്കുക. ഇതിലേക്ക് ജീരകം പൊടിച്ചത്,ഉലുവ പൊടിച്ചത് ആവശ്യത്തിന് ഉപ്പ്ചേർത്ത് ഇളക്കുക ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. ചെറിയ ചൂടിൽ സ്ററവ് നിർത്തി മറ്റൊരു സർവിങ് പാത്രത്തിലേക്ക് മാറ്റുക.