"> പടവലങ്ങ പരിപ്പു തോരന്‍ | Malayali Kitchen
HomeRecipes പടവലങ്ങ പരിപ്പു തോരന്‍

പടവലങ്ങ പരിപ്പു തോരന്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

തുവര പരിപ്പ്  – 1 കപ്പ്

പടവലങ്ങ ചെറുതായി അരിഞ്ഞത്  – 2 കപ്പ്

പച്ചമുളക് ചെറുതായി അരിഞ്ഞത്  –  4 എണ്ണം

സവാള ചെറുതായി അരിഞ്ഞത്  – 1 കപ്പ്

വെളുത്തുള്ളി – 4 എണ്ണം

ജീരകം – 1 ടീ സ്പൂണ്‍

തേങ്ങ തിരുമ്മിയത് – 1 ½ കപ്പ്

മുളകുപൊടി –   ½ ടീ സ്പൂണ്‍

മഞ്ഞള്‍പൊടി  –   ¼ ടീ സ്പൂണ്‍

കടുക്   –  ½ ടീ സ്പൂണ്‍

വറ്റല്‍മുളക്  –  3 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതില്‍ കഴുകിയ പരിപ്പ് ഇട്ട് മൂടി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പടവലങ്ങ, പച്ചമുളക്, സവാള ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. കുറച്ചുമാത്രം വെള്ളം തളിച്ച് വേവിക്കുക. വെന്തു കുഴയാന്‍ പാടില്ല. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. ഇതില്‍ ജീരകം വെളുത്തുള്ളി, കറിവേപ്പില, തേങ്ങ ഇവ ചെറുതായി അരച്ച മിശ്രിതം ചേര്‍ത്ത് ജലാംശം തോര്‍ത്തിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *