"> ചക്കക്കുരുതോരന്‍ | Malayali Kitchen
HomeRecipes ചക്കക്കുരുതോരന്‍

ചക്കക്കുരുതോരന്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

ചക്കക്കുരു  – 20 എണ്ണം

തേങ്ങ തിരുമ്മിയത്  – 1 കപ്പ്

സവാള ചെറുതായി അരിഞ്ഞത്  – ½ കപ്പ്

വെളുത്തുള്ളി  –  4 അല്ലി

ജീരകം – 1 ടീ സ്പൂണ്‍

കറിവേപ്പില, ഉഴുന്നു പരിപ്പ് –  1 സ്പൂണ്‍

മുളകുപൊടി  –  ½ ടീ സ്പൂണ്‍

മഞ്ഞള്‍പൊടി – ¼ ടീ സ്പൂണ്‍

കടുക് –  ¼ ടീ സ്പൂണ്‍

വറ്റല്‍മുളക്  –  4 എണ്ണം

എണ്ണ, ഉപ്പ് –  ആവശ്യത്തിന്

ഉഴുന്നു പരിപ്പ്  –  ¼ ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചക്കകുരു തിളച്ചവെള്ളത്തില്‍ ഇട്ട് നല്ലപോലെ വേവിച്ച് ഉടച്ചുവയ്ക്കുക. കാഞ്ഞ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നു പരിപ്പ്, കറിവേപ്പില, വറ്റല്‍മുളക് ഇട്ട് പൊട്ടിയ ശേഷം പച്ചമുളക്, സവാള ഇവ വഴറ്റുക. ഇതിലേക്ക് ഉടച്ചുവച്ച ചക്കകുരു. ആവശ്യത്തിന് തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂടി വേവിക്കുക. നല്ലപോലെ കൂട്ടുപിടിച്ചാല്‍ ഇളക്കിയോജിപ്പിച്ച് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *