28 July, 2021
ഉന്നക്കായ

ചേരുവകള്‍
പഴുത്ത ഏത്തന് പഴം – 2 എണ്ണം
തേങ്ങ – 1 കപ്പ്
നെയ്യ് -5 ടീസ്പൂണ്‍
ചതച്ച ഏലക്കായ് – 2 എണ്ണം
മുട്ട – 3 എണ്ണം
ഉണക്കമുന്തിരി ചെറുതായി അരിഞ്ഞത് – 2 ടീസ്പൂണ്‍
അണ്ടിപരിപ്പ് , ചെറുതായി നുറുക്കിയത് – 50 ഗ്രാം
റൊട്ടിപ്പൊടി, പഞ്ചസാര, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തന്‍പഴം വേവിച്ച് ഉടച്ചു വയ്ക്കണം. ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ് മുന്തിരി, ബ്രൗണ്‍ നിറമാകുന്നവരെ വറുത്തുകോരുക. ഇതിലേക്ക് തേങ്ങ ചിരകിയതിട്ട് കോരിയെടുക്കുക. മുട്ട പഞ്ചസാര ഏലക്കായ് ഇവ നന്നായി അടിച്ചെടുക്കുക. ഇത് ചൂടായ പാനില്‍ ഒഴിച്ച് ചിക്കി തോരന്‍ പോലെ എടുക്കുക. അണ്ടിപരിപ്പിലേക്ക് ഇത് ഇടണം. ഏത്തന്‍പഴം ഉടച്ചത് കൈയില്‍ നെയ്യ് പുരട്ടി ഉരുളകളാക്കി കൈകൊണ്ട് ചെറുതായി പരത്തുക. ഇനി കൂട്ട് ഓരോ സ്പൂണ്‍ വീതം എടുത്ത് ഇതിനു നടുവില്‍ വച്ച് രണ്ടറ്റവും കൂട്ടിചേര്‍ത്ത് ഉന്നക്കായ് രൂപത്തില്‍ ആക്കിയടുക്കുക. ഇത് ഒരു മുട്ടയുടെവെള്ള പതിപ്പിച്ച് മുക്കി റൊട്ടിപൊടിയില്‍ നല്ലപോലെ പുരട്ടി തിളച്ച എണ്ണയില്‍ വറുത്തുകൊരുക.