29 July, 2021
ഉപ്പ്മാവ്

ചേരുവകൾ :
1. വറുത്ത റവ -1 കപ്പ്
2. തൈര് നന്നായി ഉടച്ചത് -1 3/4 കപ്പ് (ഏകദേശം )
3. ഇഞ്ചി അരിഞ്ഞത് -1 ചെറിയ കഷ്ണം
4. പച്ചമുളക് അരിഞ്ഞത് -2 എണ്ണം
5. കടുക് -1/2 ടീസ്പൂൺ
6. ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
7. കടല പരിപ്പ് -1 1/2 ടീസ്പൂൺ
8. നിലക്കടല -1 ടീസ്പൂൺ
9. ചുവന്ന മുളക് -1 എണ്ണം
10. എണ്ണ -2 ടേബിൾ സ്പൂൺ
11. കായം പൊടി -ഒരു നുള്ള്
12. ഉപ്പ് – ആവശ്യത്തിന്
13. കറിവേപ്പില
തയാറാക്കുന്ന വിധം :
റവയിലേക്ക് ആവശ്യത്തിന് ഉപ്പ്, കുറച്ചു തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൈ കൊണ്ട് കുഴയ്ക്കുക. അതിലേക്കു ബാക്കി തൈര് ഒഴിച്ച് ദോശ മാവ് പരുവത്തിൽ കലക്കി ഒരു 10 മിനിറ്റ് വയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി 5 മുതൽ 9 വരെ ഉള്ള ചേരുവകൾ ഇട്ട് വറക്കുക. അതിലേക്കു കായപ്പൊടി ഇട്ട് ഇളക്കി ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ശേഷം കലക്കി വച്ച റവ ഇട്ട് നിർത്താതെ ഇളക്കുക. വെള്ളമയം എല്ലാം വറ്റി നന്നായി ഡ്രൈ ആകുന്നത് വരെ ഇളക്കി കൊടുക്കണം. ചൂടോടു കൂടി നല്ല സോഫ്റ്റ് തൈര് ഉപ്പ്മാവ് റെഡി.