29 July, 2021
മടക്ക് ബോളി

ചേരുവകള്‍:
മൈദ – ഒന്നര കപ്പ്
മഞ്ഞള്‍പ്പൊടി – കാല് ടേബിള്‍സ്പൂണ്‍
പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
നെയ്യ്- ആവശ്യത്തിന്
പഞ്ചസാര സിറപ്പിന്
പഞ്ചസാര – ഒരു കപ്പ്
വെള്ളം – 7 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
മൈദ, മഞ്ഞള്‍പ്പൊടി, ഉപ്പ്, പഞ്ചസാര, അല്പം നെയ്യ് എന്നിവയ്ക്കൊപ്പം വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കുക. പൂരിക്കുള്ള മാവ് പോലെ വേണം. അല്പം എണ്ണ പുരട്ടി ഒരു മണിക്കൂര്‍ മൂടി വെയ്ക്കുക. ശേഷം, നല്ല വലുപ്പത്തില്‍ നേര്മയായി പരത്തിവെയ്ക്കണം. എന്നിട്ട് മുകളില്‍ നെയ്യ് പുരട്ടണം. അതിനു മുകളില്‍ മൈദയും തൂവണം. കൂടുതലുള്ള നെയ്യും മൈദയും ഒരു ബ്രഷ് കൊണ്ട് തുടച്ചു കളഞ്ഞശേഷം ചുരുട്ടിയെടുക്കാം. എന്നിട്ട് പകുതി മടക്കി, പരത്തി മുകളില്‍ വീണ്ടും മൈദാ പേസ്റ്റ് പുരട്ടുക.
വീണ്ടും മടക്കി പരത്തിയശേഷം മുകളില്‍ മൈദാ പേസ്റ്റ് പുരട്ടണം. പിന്നെയും മടക്കിയശേഷം മീഡിയം വലുപ്പത്തില്‍ വീണ്ടും പരത്തുക. നേര്മയായിട്ട് വേണം പരത്താന്‍. അഞ്ച് ടേബിള്‍സ്പൂണ്‍ വെളളത്തില്‍ പഞ്ചസാര ചേര്‍ത്ത് പാനി തയ്യാറാക്കണം. തിളയ്ക്കുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ഒഴിച്ച് ചെറു തീയിലാക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ മടക്ക് അതിലിട്ട് ഡീപ് ഫ്രൈ ചെയ്യണം. ലെയറുകളായി വരുമ്പോള്‍, തീ കുറയ്ക്കാം. നന്നായി വേവുമ്പോള്‍, പുറത്തെടുത്ത് പഞ്ചസാരപ്പാനി ഒഴിച്ചു കൊടുക്കാം. എല്ലാ ലെയറുകളിലും പാനി എത്തുന്ന വിധത്തില്‍ വേണം ഒഴിക്കാന്‍.