30 July, 2021
ഒറട്ടി

ചേരുവകള്‍
അരിപൊടി – 1 കപ്പ്
വെള്ളം – 1 ½ കപ്പ്
ചെറിയ ഉള്ളി – 10 എണ്ണം
ജീരകം – 1 ടീസ്പൂണ്‍
ചിരകിയ തേങ്ങ – ½ കപ്പ്
ഉപ്പ്, എണ്ണ, വാഴയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ഉപ്പ് എണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ മാവ് തേങ്ങ ചിരകിയത്, ജീരകം, ചെറിയഉള്ളി ചതച്ചത് ഇവ ചേര്‍ത്ത് നല്ലപോലെ കുഴയ്ക്കണം. ആവശ്യമെങ്കില്‍ ചൂടുവെള്ളം കുറച്ചുകൂടി ചേര്‍ക്കാം. വാഴയിലയില്‍ എണ്ണ പുരട്ടി മാവില്‍ നിന്നും ഒരു നാരങ്ങാ വലുപ്പത്തില്‍ എടുത്ത് കൈകൊണ്ട് അമര്‍ത്തി വട്ടത്തില്‍ ഒറട്ടി പരത്തി ചൂടായ ദോശക്കല്ലില്‍ ഇട്ട് ചുട്ട് എടുക്കാം.