31 July, 2021
മുട്ടമാല

ചേരുവകള്‍
മുട്ട – 18
പഞ്ചസാര – 500 ഗ്രാം
വെള്ളം – 3 കപ്പ്
മുട്ടമാല തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിക്കുക. ഒരു ചിരട്ടയുടെ നടുവില്‍ ഒരു ദ്വാരം ഇടുക. അടുപ്പത്തു 2 കപ്പ് വെള്ളം വച്ച് അതില്‍ പഞ്ചസാര ഇട്ട് ഒരു വൃത്തിയുള്ള തുണിയിലൂടെ അരിച്ച് അഴുക്ക് കളയുക. ഈ സിറപ്പ് ഒന്നുകൂടി തിളപ്പിക്കുക. ഒരു നൂല് പരുവമാകുമ്പോള്‍ മുട്ടയുടെ മഞ്ഞ ചിരട്ടയില്‍ നിറച്ച് ദ്വാരം വിരല്‍ കൊണ്ട് അടച്ച് അടുപ്പത്തുവച്ചിരിക്കുന്ന സിറപ്പിനു മുകളില്‍ കൊണ്ടുവന്ന് വിരല്‍ മാറ്റി മുട്ടയുടെ മഞ്ഞ മാലപോലെ സിറപ്പിലേക്ക് ഒഴിക്കുക. വട്ടത്തില്‍ വേണം ഒഴിക്കാന്‍. മുട്ടയുടെ മഞ്ഞ മുഴുവന്‍ ഇത്തരത്തില്‍ ഒഴിച്ചു കഴിഞ്ഞശേഷം തീ കുറച്ച് കുറച്ചു പച്ചവെള്ളം തളിച്ച് സിറപ്പില്‍നിന്നും മുട്ടമാല കോരി ഒരു അരിപ്പയില്‍ വയ്ക്കുക. ഇത്തരത്തില്‍ എടുത്ത മുട്ടമാല ഒരു പാത്രത്തില്‍ നിരത്തുക.