1 August, 2021
ഓട്സ് ഉപ്പുമാവ്

ചേരുവകൾ
ഓട്സ് – 1 കപ്പ്
നെയ്യ്/എണ്ണ – 2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
കറിവേപ്പില
അണ്ടിപരിപ്പ് –1 ടീസ്പൂൺ
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 2 ടേബിൾ സ്പൂൺ
ബീൻസ് – 2 ടേബിൾ സ്പൂൺ
ഗ്രീൻ പീസ് – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
നാളികേരം ചിരകിയത് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഓട്സ് ഒരു പാനിൽ ചെറിയ തീയിൽ 4 മിനിറ്റ് വറത്തു മാറ്റുക. അതേ പാനിൽ നെയ്യ് ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, അണ്ടിപരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കാരറ്റും ബീൻസും ഗ്രീൻ പീസും മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളം കൂടി ഒഴിച്ച് 5 മിനിറ്റ് അടച്ചു വച്ച് വേവിച്ചെടുക്കുക. പച്ചക്കറികൾ വെന്തതിനു ശേഷം വെള്ളവും ഓട്സും കൂടി ചേർത്ത് 3 മിനിറ്റ് വീണ്ടും മിതമായ ചൂടിൽ അടച്ചു വയ്ക്കുക. നാളികേരം ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.