1 August, 2021
മുരിങ്ങക്കായ മുട്ട തോരൻ

ചേരുവകൾ :
മുരിങ്ങക്കായ -6 എണ്ണം
മുട്ട -2 എണ്ണം
തേങ്ങാ ചിരകിയത് -1 കപ്പ്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
വറ്റൽമുളക് -2 എണ്ണം
പച്ചമുളക് -2 എണ്ണം
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു സ്പൂൺ ഉപയോഗിച്ച് മുരിങ്ങക്കായുടെ ഉള്ളിലെ കാമ്പ് ചീകിയെടുക്കുക. മുട്ട കുരുമുളകും ഉപ്പും ചേർത്ത് ഉടച്ചു ഒരു പാനിൽ ഇട്ടു ചിക്കിയെടുക്കുക. മുട്ട ചിക്കിയത് ഒരു പ്ലേറ്റിലേക്കു കോരി മാറ്റി വക്കുക. ആ പാനിൽ തന്നെ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും വേപ്പിലയും ചേർത്ത് താളിക്കുക. ഇതിലേക്ക് മുരിങ്ങക്കായുടെ കാമ്പും പച്ചമുളകും പാകത്തിന് ഉപ്പും ചേർത്ത് 3 മിനിറ്റ് മൂടി വച്ച് വേവിക്കുക. അതിനു ശേഷം മുട്ടചിക്കിയത് ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത്, മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് തിരുമ്മി യോജിപ്പിച്ചത് ചേർക്കുക. നനവ് മാറുന്നത് വരെ മൂപ്പിച്ചു എടുക്കുക. സ്വാദിഷ്ഠമായ മുരിങ്ങക്കായ മുട്ട തോരൻ റെഡി.