1 August, 2021
മാംഗോ കുൽഫി

ആവശ്യമായ ചേരുവകൾ
മാങ്ങ – 1 (പ്ലീയൂർ മാങ്ങയാണ് ഈ കുൽഫിക്ക് ഉത്തമം)
പാൽ – 1 1/4 കപ്പ്
പഞ്ചസാര
ഏലക്കായ
കണ്ടൻസ്ഡ് മിൽക്ക്
പാൽപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാൽ ഏലക്കായ പൊടിച്ച് ചേർത്ത് ചൂടാക്കി 1കപ്പ് ആയി വറ്റിച്ചെടുക്കുക. വറ്റിയ ശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. പഞ്ചസാര അലിഞ്ഞു വരുമ്പോൾ തീ അണച്ച ശേഷം ചൂട് ആറാൻ അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക.മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കി മിക്സിയിൽ നന്നായി അരച്ച് എടുക്കുക. അതിലേക്കു പാൽ വറ്റിച്ചത് , കണ്ടൻസ്ഡ് മിൽക്ക്, പാൽ പൊടി എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഈ ചേരുവ ചെറിയ ഒരോ പേപ്പർ കപ്പ് /പ്ലാസ്റ്റിക് കപ്പിൽ ഒഴിച്ച് അതിലേക്ക് ഐസ്ക്രീം സ്റ്റിക്ക് ഇറക്കി വെച്ച് 4-5 മണിക്കൂർ ഫ്രീസറിൽ വെച്ച് കുൽഫി സെറ്റ് ആക്കുക.