2 August, 2021
ചക്ക അവിയല്‍

ചേരുവകള്‍
ചക്ക ചുള നീളത്തില്‍ അരിഞ്ഞത് – 2 കപ്പ്
ചക്കകുരു വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
നീളത്തില്‍ അരിഞ്ഞ മാങ്ങ കഷ്ണങ്ങള്‍ – ¼ കപ്പ്
തേങ്ങ ചിരികിയത് – 1 കപ്പ്
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
ജീരകം – ¼ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
മുളകുപൊടി – ½ ടീസ്പൂണ്‍
വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ അല്പം വെള്ളം ഒഴിച്ച് ചക്കക്കുരു കഷണങ്ങള്‍ വേവിക്കുക. ചക്കകുരു പകുതി വേവാകുമ്പോള്‍ അതിലേക്ക് ചക്ക കഷ്ണങ്ങള്‍, ഒരുവിധം അരച്ചെടുത്ത തേങ്ങ, ചെറിയഉള്ളി, ജീരകം, കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പൊടി മിശ്രിതം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി വയ്ക്കുക. വെന്തു കഴിഞ്ഞാല്‍ അടപ്പ് തുറന്ന് വെളിച്ചെണ്ണ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.