"> കരിക്ക് പായസം | Malayali Kitchen
HomeFood Talk കരിക്ക് പായസം

കരിക്ക് പായസം

Posted in : Food Talk on by : Sandhya

ചേരുവകള്‍

കരിക്ക് ഇളക്കി എടുത്തത്    –  2 കപ്പ്

പാല്     –   1 ലിറ്റര്,

പഞ്ചസാര   –  1½ കപ്പ്

ഏലയ്ക്ക പൊടിച്ചത്    –  ½ ടേബിള്‍ സ്പൂണ്‍

അണ്ടിപരിപ്പ്    –   20 ഗ്രാം

ഉണക്ക മുന്തിരി   –  20 ഗ്രാം

നെയ്യ്

ചോള മാവ്   – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അര കപ്പ് വെള്ളത്തില്‍ കരിക്ക് വേവിയ്ക്കുക. കുറച്ചു പാല്‍ മാറ്റിവച്ച ശേഷം ബാക്കി പാല്‍ ചേര്‍ക്കുക. നല്ലപോലെ തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. ഇളക്കി ഇളക്കി ഒരു വിധം കുറുകിവരുമ്പോള്‍ കുറച്ചുപാലില്‍ കോണ്‍ ഫ്ളോര്‍ ഇട്ട് കലക്കി ഒഴിക്കുക. കുറച്ചു നെയ്യില്‍ അണ്ടിപരിപ്പ്, ഏലയ്ക്ക  ഉണക്ക മുന്തിരി വറുത്തത്  എന്നിവ, പായസത്തില്‍ ചേര്‍ക്കുക. അവസാനം ഏലക്കായ് പൊടി ചേര്‍ക്കുക. കരിക്കു പായസം തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *