3 August, 2021
മോദകം

ആവശ്യമുള്ള സാധനങ്ങൾ:
ചെറുപയർ
ശർക്കര
തേങ്ങ ചിരകിയത്
ഏലയ്ക്കാപ്പൊടി
മൈദ
ഉപ്പ്
മഞ്ഞള്‍പ്പൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുപയർ നികക്കെ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വല്ലാതെ വെന്തു കുഴയരുത്.
ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തശേഷം ഇതിലേക്ക് ചെറുപയർ വേവിച്ചതും തേങ്ങയും ചേർത്ത് തുടരെ ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക.
വെള്ളമയം നിശ്ശേഷം വറ്റി, ഉരുട്ടാൻ പാകത്തിലാവുമ്പോൾ വാങ്ങാം.
മൈദ വെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കട്ടയില്ല്ലാതെ ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കിവയ്ക്കുക.ചെറുപയർ കൂട്ട് ചൂടാറിയാൽ ഓരോ പിടിയെടുത്ത് ഉരുട്ടിവയ്ക്കുക.ഈ ഇരുളകൾ മൈദമാവിൽ മുക്കി, ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.