4 August, 2021
മാങ്ങാ അച്ചാര്‍

ചേരുവകൾ
പച്ച മാങ്ങ – 2 എണ്ണം
മുളക്പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – 1/4 ടീസ്പൂണ്‍
ഉലുവ പൊടി – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വിനാഗിരി – 1 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി കഴുകി തൊലിയോടൊപ്പം ചെറുതായി നുറുക്കുക. നുറുക്കി വച്ച മാങ്ങായിലേക്ക് ഉപ്പും മഞ്ഞള്‍പൊടിയും യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെയ്ക്കുക. ചീന ചട്ടിയില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് കടുക് പൊട്ടിച്ച്, ഉലുവ പൊടിയും, കായ പൊടിയും ചേര്‍ക്കുക. അതിനു ശേഷം മുളക് പൊടി ഇട്ടു യോജിപ്പിച്ച് നുറുക്കി വച്ചിരിക്കുന്ന മാങ്ങയില്‍ ഒഴിക്കുക. ഇതിലേക്ക് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഭരണിയിലോ കുപ്പിയിലോ ആക്കി വായു കടക്കാത്ത വിധം നന്നായി അടച്ചു വെക്കുക. സ്വാദിഷ്ടമായ മാങ്ങാ അച്ചാര്‍ തയ്യാര്‍.