4 August, 2021
ചേന മെഴുക്കുപുരട്ടി

ആവശ്യമായ സാധനങ്ങള്‍
ചേന
മുളകു പൊടി ¼ tsp
മഞ്ഞള്‍ പൊടി ¼ tsp
കുരുമുളകു പൊടി 1 tsp
ഉപ്പ് ആവശ്യത്തിന്
ചേന മെഴുക്കുപുരട്ടി
ഉണ്ടാക്കുന്ന വിധം
ചേന കുക്കറില്‍ ഇട്ട് അതിനു മീതെ നില്ക്കതക്ക രീതിയില്‍ വെള്ളം ഒഴിച്ച് മഞ്ഞള്‍ പൊടിയും, മുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 1 വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്ന ഉടന്‍ പ്രഷര്‍ കളഞ്ഞ് വെള്ളം ഉൂറ്റി കളയുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍, അതില്‍ കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും കുരുമുളക് പൊടിയും ഇടുക. അതിലേക്ക് വേവിച്ച ചേന ചേര്‍ത്ത് ഇളക്കുക.