"> അവിയല്‍ | Malayali Kitchen
HomeFood Talk അവിയല്‍

അവിയല്‍

Posted in : Food Talk on by : Sandhya

ചേരുവകള്‍

ഏത്തയ്ക്കാ – 1 എണ്ണം

വെള്ളരിക്ക – 50 ഗ്രാം

മുരിങ്ങയ്ക്ക – 1 എണ്ണം

ചീനി അമരയ്ക്ക – 6 എണ്ണം

പയറ് – 5 എണ്ണം

പച്ചമുളക് – 4 എണ്ണം

പച്ചമാങ്ങ – കാല്‍ കപ്പ്
(നീളത്തില്‍ അരിഞ്ഞത്)

ചക്കക്കുരു – 5 എണ്ണം

വഴുതന – 1 ചെറുത്

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

കറിവേപ്പില – 2 തണ്ട്

തേങ്ങ ചുരണ്ടിയത് – 2 കപ്പ്

ജീരകം – കാല്‍ ടീസ്പൂണ്‍

പച്ചമുളക് – മൂന്ന് എണ്ണം

കറിവേപ്പില – 1 തണ്ട്

മുളകുപൊടി – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരയ്‌ക്കേണ്ടവ തരുതരുപ്പായി അരച്ചുവയ്ക്കുക. പച്ചക്കറികള്‍ എല്ലാം കഴുകി നീളത്തില്‍ അരിയുക. വഴുതനങ്ങയും ഏത്തക്കയും അരിഞ്ഞത് വെള്ളത്തില്‍ അല്‍പനേകം ഇട്ട് കറ കളയുക. എല്ലാം കൂടി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് അരപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയിട്ട് അടച്ച് അല്‍പനേരം വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *