"> പരിപ്പ് | Malayali Kitchen
HomeRecipes പരിപ്പ്

പരിപ്പ്

Posted in : Recipes on by : Sandhya

ചേരുവകള്‍

ചെറുപയര്‍ പരിപ്പ്   –  1 കപ്പ്

തേങ്ങ ചിരകിയത്   –  1 കപ്പ്

ജീരകം  –  1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി –  ½ ടീസ്പൂണ്‍

വെളുത്തുള്ളി –  4 അല്ലി

വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 3 വിസില്‍ ആകുന്നതുവരെ വേവിക്കുക. തണുത്ത ശേഷം നല്ലതുപോലെ ഉടച്ച് മഞ്ഞള്‍പൊടി, ഉപ്പ് നല്ലതുപോലെ അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ഇളക്കി തിളവരുന്നതുവരെ അടുപ്പത്ത് വച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങാവുന്നതാണ്. തീരെ കുറുകി പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *