"> മാങ്ങ മപ്പാസ് | Malayali Kitchen
HomeRecipes മാങ്ങ മപ്പാസ്

മാങ്ങ മപ്പാസ്

Posted in : Recipes on by : Sandhya

ചേരുവകള്‍

മാങ്ങ ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത്  – 2 കപ്പ്

സവാള നീളത്തില്‍ അരിഞ്ഞത്  – 1 കപ്പ്

പച്ചമുളക് രണ്ടായി കീറിയത് –  8 എണ്ണം

വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്  – 1 ടീസ്പൂണ്‍

ഇഞ്ചി നീളത്തില്‍ അരിഞ്ഞത്  –  2 ടീസ്പൂണ്‍

തക്കാളി നീളത്തില്‍ അരിഞ്ഞത്   – ¼ കപ്പ്

രണ്ടാം പാല്  –  1 ½ കപ്പ്

ഒന്നാം പാല്    –  1 കപ്പ്

മുളക് പൊടി  – ½ ടീസ്പൂണ്‍

മല്ലി പൊടി    –  2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി  – ¼ ടീസ്പൂണ്‍

കുരുമുളക്പൊടി  –  ¼ ടീസ്പൂണ്‍

മസാലപൊടി  –  ½ ടീസ്പൂണ്‍

കടുക്  –  1 ടീസ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

ചെറിയഉള്ളി വട്ടത്തില്‍ അരിഞ്ഞത്   – 2 ടീസ്പൂണ്‍

വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില  –  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കട്ടിയുള്ള പാത്രത്തില്‍ മാങ്ങ, പച്ചമുളക്, പൊടിവര്‍ഗ്ഗങ്ങള്‍, കുരുമുളക് ഒഴികെ ഇട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക.  ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി ഇവ വഴറ്റുക. ഇതു മാറ്റിവയ്ക്കുക. കഷ്ണങ്ങളില്‍ വെള്ളം വറ്റിവരുമ്പോള്‍ ഇതില്‍ രണ്ടാം പാല്‍ ചേര്‍ക്കുക. ഇത് ഏതാണ്ട് വറ്റി വരുമ്പോള്‍ ഒന്നാംപാലും ഒഴിച്ച് ഒരു മിനിട്ട് അടുപ്പത്തു വച്ച ശേഷം വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, ചെറിയ ഉള്ളി, കടുക്, കറിവേപ്പില ചേര്‍ത്ത് കടുകു പൊട്ടിച്ച് ചേര്‍ക്കുക. വളരെ സ്വാദിഷ്ടമായ മാങ്ങ മപ്പാസ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *