7 August, 2021
ഉപ്പേരി

ചേരുവകള്‍
നേന്ത്രക്കായ
ഉപ്പ്
മഞ്ഞള്‍
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം
പാകമായ നേന്ത്രക്കായയുടെ തൊണ്ടു കീറി മാറ്റി, ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടു വയ്ക്കണം ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേര്‍ത്ത രീതിയില്‍ കഷ്ണങ്ങളായി വട്ടത്തില്‍ അരിഞ്ഞെടുക്കുക. അതിനുശേഷം ഉരുളിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കായ കഷണങ്ങള്‍ ഇടുക. ഇത് നന്നായി മൂത്ത് കഴിമ്പോള്‍ കോരിയെടുക്കാം